കൊല്ലം ഭാഗത്ത് നിന്നും

തിരുവനന്തപുരം/കൊല്ലം ഭാഗത്ത് നിന്നും വരുന്ന ഭക്‌ത ജനങ്ങൾ  ആലപ്പുഴ /എറണാകുളം  ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.  ,  ബസിലോ / ആട്ടോയിലോ കയറി  പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം.

കായംകുളം  ഭാഗത്ത് നിന്നും

എറണാകുളം/കായംകുളം  ഭാഗത്ത് നിന്നും വരുന്ന ഭക്‌ത ജനങ്ങൾ  കൊല്ലം /തിരുവന്തപുരം   ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.  ,  ബസിലോ / ആട്ടോയിലോ കയറി  പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം.

പാർക്കിംഗ് & ജങ്കാർ സൗകര്യം

കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക്    ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.  ടൂവീലർ വാഹനങ്ങൾക്കും  ത്രീ/ഫോർ വീലർ വാഹനങ്ങൾക്കും പ്രത്യേകം പ്രത്യേകം പാർക്കിംഗ്  സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. 

 

വൃശ്ചിക മഹോത്സവം

2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ.  എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.